കായംകുളം: ഏവൂരില്‍ വയോധികയുടെ വീട് കത്തി നശിച്ചു. എണ്‍മ്പതു വയസുകാരിയായ ഏവൂര്‍ വടക്കുതറയില്‍ വീട്ടില്‍ കുട്ടിയമ്മയുടെ വീടാണ് ഭാഗികമായി കത്തിനശിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കുട്ടിയമ്മയും, മകള്‍ വിജയമ്മയും സംഭവസമയത്ത് വീടിന് പുറത്തായിരുന്നതിനാല്‍ ആളപായമുണ്ടായില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. ഓടും ഷീറ്റും മേഞ്ഞ വീടിന്റെ 3 മുറികളും അടുക്കളയും പൂര്‍ണ്ണമായും രണ്ട് മുറികള്‍ ഭാഗികമായും കത്തിനശിച്ചു. കായംകുളത്തു നിന്നും ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ വൈ ഷഫീക്കിന്റെ നേതൃത്വത്തില്‍ 4 യൂണിറ്റ് വാഹനമെത്തിയാണ് തീയണച്ചത്.