Asianet News MalayalamAsianet News Malayalam

Omicron Restriction : ഒമിക്രോൺ: കോട്ടയത്ത് കൂടുതൽ നിയന്ത്രണങ്ങൾ, കൂട്ടം ചേരുന്ന ആഘോഷ പരിപാടികൾ പാടില്ല

രാത്രികാല നിയന്ത്രണങ്ങളാണ് ശക്തമാക്കുന്നത്. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്.

Omicron restrictions in Kottayam
Author
Kottayam, First Published Dec 28, 2021, 9:13 PM IST
  • Facebook
  • Twitter
  • Whatsapp

കോട്ടയം: ഓമിക്രോൺ വ്യാപനം (Omicron Spread) തടയുന്നതിന്റെ ഭാഗമായി കോട്ടയത്ത് (Kottayam) കൂടുതൽ നിയന്ത്രണങ്ങൾ. ഇൻഡോർ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കണം. സാമൂഹിക അകലവും മാസ്ക് ഉപയോഗവും കർശനമായി ഉറപ്പാക്കണം. ബാറുകൾ, ക്ലബുകൾ, ഭക്ഷണശാലകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ സീറ്റിംഗ് കപ്പാസിറ്റി 50 ശതമാനം മാത്രമേ പാടൂ എന്നും നിർദ്ദേശം.

രാത്രികാല നിയന്ത്രണങ്ങളാണ് ശക്തമാക്കുന്നത്. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. പുതുവത്സര ആഘോഷങ്ങൾ രാത്രി 10ന് ശേഷം അനുവദിക്കില്ല. പള്ളികളിൽ പുതുവത്സരത്തോട് അനുബന്ധിച്ചുള്ള രാത്രി കുർബാന മാനദണ്ഡം കർശനമായി പാലിച്ചു നടത്താം. ആളുകൾ കൂട്ടം ചേരുന്നവിധം മറ്റ് ആഘോഷ പരിപാടികൾ നടത്താൻ പാടില്ലെന്നും നിർദ്ദേശം. 

ഒമിക്രോൺ നിയന്ത്രണം: പള്ളികളിൽ പ്രാർത്ഥനാ സമയം ക്രമീകരിക്കാൻ നിർദ്ദേശിച്ച് മാർത്തോമാസഭ

കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ, പള്ളികളിൽ വർഷാവസാന ആരാധന ഡിസംബർ 31ന് രാത്രി 10 മണിക്ക് മുമ്പ് അവസാനിപ്പിക്കുന്നതിനും, പുതുവത്സര ശുശ്രൂഷ നടക്കുന്ന ഇടങ്ങളിൽ ജനുവരി 1നു രാവിലെ 5 മണിക്ക് ശേഷം ആരംഭിക്കുന്നതിനും വേണ്ട ക്രമീകരണം ചെയ്യണമെന്ന് അറിയിച്ച് മാർത്തോമ സഭ 

സംസ്ഥാനത്ത് വ്യാഴം മുതൽ രാത്രികാല നിയന്ത്രണം, ആൾക്കൂട്ടവും അനാവശ്യ യാത്രകളും പാടില്ല

 

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. കടകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. അനാവശ്യ യാത്രകൾ പാടില്ല എന്നും നിർദ്ദേശമുണ്ട്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിലാണ് തീരുമാനമായത്. 

പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ് .

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും. 

കനത്ത ജാ​ഗ്രതയിൽ രാജ്യം; ന്യൂഇയർ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം, ബംഗളൂരുവിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ

ബം​ഗളൂരു: ബംഗളൂരുവിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ജനുവരി ആറ് വരെയാണ് രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. ഒമിക്രോൺ കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നടപടി. അടിയന്തര സർവ്വീസുകൾ അനുവദിക്കും. പൊതു ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവടങ്ങളില്‍ അമ്പത് ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ.

ഒമിക്രോണ്‍ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തും ജാഗ്രത വർധിപ്പിച്ചിരുന്നു. ഒമിക്രോൺ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ദില്ലിയിൽ രാത്രി കർഫ്യൂ നിലവിലുണ്ട്. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ദില്ലിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Read Also: ഒമിക്രോൺ ജാ​ഗ്രത: പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളിൽ പ്രദർശനം അനുവദിക്കില്ല

Follow Us:
Download App:
  • android
  • ios