കാസര്‍കോട്: ഓണപ്പരീക്ഷയുടെ ഭാഗമായി സ്കൂളുകളില്‍ സെപ്റ്റംബര്‍ രണ്ടിന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. സെപ്റ്റംബര്‍ ആറിനാണ് ഈ പരീക്ഷ നടത്തുക.

സെപ്റ്റംബര്‍ രണ്ടിന് കാസർകോട് പ്രാദേശിക അവധി ആയതിനാലാണ് തീരുമാനം. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു.