രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല എന്നാണ് രക്ഷിതാക്കൾ ആദ്യം നൽകിയ മൊഴി. പോസ്റ്റ്മോര്‍ട്ടത്തിലാണ് തലയോട്ടിക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തിയത്.

കൊച്ചി: കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശിയായ അമ്മയെയും കണ്ണൂർ സ്വദേശിയായ സുഹൃത്തിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കറുകപ്പള്ളിയിലെ ലോഡ്ജിലായിരുന്നു സംഭവം. ഒന്നര മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല എന്നാണ് കുട്ടിയുടെ അമ്മയും സുഹൃത്തും ആദ്യം നൽകിയ മൊഴി. പോസ്റ്റ്മോര്‍ട്ടത്തിലാണ് തലയോട്ടിക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തിയത്.