വീട്ടുകാർ തിരഞ്ഞെത്തിയത്തിയപ്പോഴേക്കും കീ ചെയിനിലെ സ്വിച്ച് അമർന്ന് വാതിലുകളെല്ലാം ലോക്കായി. ഗ്ലാസുകളെല്ലാം ഉയർത്തിവച്ചിരുന്നതിനാൽ തുറക്കാനുള്ള ശ്രമങ്ങളെല്ലാം പാളി

തിരുവനന്തപുരം: പാച്ചല്ലൂരിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഒന്നര വയസുകാരൻ കുടുങ്ങി. മണിക്കൂറുകളോളം ഉള്ളിൽ അകപ്പെട്ട കുഞ്ഞിനെ വിഴിഞ്ഞം ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പാച്ചല്ലൂർ സ്വദേശി നുബിന്‍റെ മകനാണ് കാറിൽ കയറി താക്കോലെടുത്ത് കളിച്ച് കുടുങ്ങിയത്. കാറിൽ കയറിയതോടെ ഡോർ അടഞ്ഞു.

വീട്ടുകാർ തിരഞ്ഞെത്തിയത്തിയപ്പോഴേക്കും കീ ചെയിനിലെ സ്വിച്ച് അമർന്ന് വാതിലുകളെല്ലാം ലോക്കായി. ഗ്ലാസുകളെല്ലാം ഉയർത്തിവച്ചിരുന്നതിനാൽ തുറക്കാനുള്ള ശ്രമങ്ങളെല്ലാം പാളി. രക്ഷയില്ലാതെ വീട്ടുകാർ ഫയർഫോഴ്സ് സഹായം തേടി. പിന്നാലെ വിഴിഞ്ഞത്ത് നിന്നും ഫയർഫോഴ്സ് എത്തി പരിശ്രമിച്ചു നോക്കിയെങ്കിലും വാതിൽ തുറക്കാനായില്ല. ഏറെ നേരമായി കുടുങ്ങിക്കിക്കുന്ന കുട്ടിയുടെ ആരോഗ്യനില മോശമാകാൻ സാധ്യതയുള്ളതിനാൽ പിന്നിലെ ചെറിയ ഗ്ലാസ് പൊട്ടിച്ച് ഡോർ തുറന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

മറ്റൊരു സംഭവത്തിൽ പശു ഫാമിൽ നിർബന്ധിത ജോലിയെടുക്കുന്നതിനിടെ കൈ അറ്റുപോയ 15കാരന് ചികിത്സ ലഭ്യമാക്കാതെ തൊഴിലുടമ മുങ്ങി. അറ്റ് തൂങ്ങിയ കയ്യുമായി ആയിരം കിലോമീറ്ററിലേറെ അകലെയുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങാനായി 15 കാരൻ നടന്നത് 150 കിലോമീറ്ററിലേറെ ദൂരം. അവശനിലയിൽ നടന്നുപോകുന്ന കൗമാരക്കാരന് രക്ഷയായത് രണ്ട് അധ്യാപകരാണ്. പശുക്കൾക്ക് തീറ്റ നൽകാനായി പുല്ല് യന്ത്ര സഹായത്തോടെ അരിയുന്നതിനിടയിലുണ്ടായ അപകടത്തിലാണ് കൗമാരക്കാരന്റെ കൈ അറ്റു തൂങ്ങിയത്. 

ഗുരുതര പരിക്കേറ്റ 15കാരന് ഫാമിലുണ്ടായിരുന്ന മരുന്നുകൾ നൽകി. ഇത് കഴിച്ച ശേഷം അബോധാവസ്ഥയിലായ കൗമാരക്കാരൻ ഉണ‍ർന്നത് ഒരു ഡിസ്പെൻസറിയിലായിരുന്നു. പോക്കറ്റിൽ കുറച്ച് പണവും വച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഉറങ്ങിയ 15കാരന്റെ പണവും വസ്ത്രവും ആരോ ഉപേക്ഷിച്ചു. പിന്നാലെ തന്നെ ഡിസ്പെൻസറിയിൽ നിന്ന് പുറത്ത് പോകാൻ ജീവനക്കാർ ആവശ്യപ്പെട്ടതോടെ മറ്റ് വഴിയില്ലാതെ വന്നതോടെയാണ് 15കാരൻ ബീഹാറിലെ വീട്ടിലേക്ക് നടന്ന് തുടങ്ങിയത്.