വാഹനാപകടത്തിൽ പരുക്കേറ്റിരുന്ന വിജയ് മുറിവിൽ മരുന്ന് പുരട്ടാൻ സഹായിക്കണമെന്ന് പറഞ്ഞ് കുട്ടിയെ മുറിയിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗ്രാഫിക് ഡിസൈനറും ചിത്രകലാ അധ്യാപകനുമായ യുവാവ് അറസ്റ്റിൽ. ടെക്നോപാർക്കിൽ ഗ്രാഫിക് ഡിസൈനറായ വിജയ ആണ് തുമ്പ പൊലീസ് പിടിയിലായത്. കഴക്കൂട്ടത്ത് കരിമണലിലുള്ള ഫ്ലാറ്റിൽ വച്ചാണ് കഴിഞ്ഞ മാസം 27ന് വിജയ് കുട്ടിയെ പീഡിപ്പിച്ചത്.
ഫ്ലാറ്റിൽ നടത്തിയ അവധിക്കാല ചിത്രരചനാ ക്ലാസിനെത്തിയതായിരുന്നു കുട്ടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഹനാപകടത്തിൽ പരുക്കേറ്റിരുന്ന വിജയ് മുറിവിൽ മരുന്ന് പുരട്ടാൻ സഹായിക്കണമെന്ന് പറഞ്ഞ് കുട്ടിയെ മുറിയിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അമ്മയാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. പിന്നാലെ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. സമിതി നടത്തിയ കൗൺസിലിംഗിലും കുട്ടി പീഡന വിവരം പറഞ്ഞതോടെ കേസ് തുമ്പ പൊലീസിന് കൈമാറി. പോക്സോ ചുമത്തിയാണ് അറസ്റ്റ്. ടെക്നോപാർക്കിലെ ടൂൺസ് അനിമേഷൻ എന്ന സ്ഥാപനത്തിലെ ഗ്രാഫിക് ഡിസൈനറാണ് വിജയ്.