മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്‍സാപ്പ് സന്ദേശമയച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍.
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്‍സാപ്പ് സന്ദേശമയച്ച പടന്നക്കാട്ടെ യുവാവ് പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രി തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍റിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. കാസര്‍കോട് ജില്ലയിലെ പെരിയയില്‍ സിപിഎമ്മിന്‍റെ അറിവോടെ നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായി നില്‍ക്കവേയാണ് മുഖ്യമന്ത്രിയുടെ ജില്ലാ സന്ദര്‍ശനം.
