തൃശൂര്‍ കൊരട്ടിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അസാം സ്വദേശി അറസ്റ്റില്‍.

തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് അറസ്റ്റിലായത്. അസാം ബസ്തി ജില്ലക്കാരനായ ഹക്കിംമാര്‍ദ്ദി (46) ആണ് കൊലപ്പെട്ടത്. കൊരട്ടിയിലെ താമസസ്ഥലത്ത് കഴുത്തറത്ത നിലയിലാണ് മൃതദേഹം കണ്ടത്. ചൊവ്വ രാത്രി 9.45ഓടെയായിരുന്നു സംഭവം. കൊല്ലപ്പെട്ടയാളും പ്രതിയും ഓരേ നാട്ടുകാരാണെന്ന് പോലീസ് അറിയിച്ചു. കൊരട്ടി പോളിടെക്‌നിക് കോമ്പൗണ്ടില്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ കൊരട്ടിയിലെത്തിയത്. ഇതിന് സമീപത്തെ വാടക വീട്ടിലാണ് ഇവരടക്കമുള്ള 15 അംഗ സംഘം താമസിച്ചിരുന്നത്.

കൊല്ലപ്പെട്ട ഹക്കിംമാര്‍ദി പ്രതിയുടെ ജേഷ്ഠ്യ ഭാര്യയെ കുറിച്ച് മോശമായി സംസാരിച്ചതില്‍ പ്രകോപിതനായ പ്രതി സമീപത്തുണ്ടായ മരകമ്പുപയോഗിച്ച് തലക്കടിച്ച് ബോധം കെടുത്തിയ ശേഷം കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊലപെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. പ്രതിയെ ജുനല്‍ ജസ്റ്റിസ് ഹോമില്‍ ഹാജരാക്കും. ചാലക്കുടി ഡിവൈ.എസ്.പി. ജെ. കുര്യാക്കോസ്, ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സി. രതീഷ്, കൊരട്ടി എസ്.ഐ. വിഷ്ണു രാമചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്കിയത്.