കോഴിക്കോട്: ബൈക്കിൽ വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കോഴിക്കോട് കരുവശ്ശേരി കമ്മിള്ളി മൂലടത്തുപറമ്പു വീട്ടിൽ   ഷൈഷിത് (53)നെ  കാക്കൂർ ടൗണിൽ വെച്ച് മോട്ടോർ സൈക്കിൾ സഹിതം അറസ്റ്റിലായത്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പോലീസ് ഡാൻസാഫ്  അംഗങ്ങളായ രാജീവ് ബാബു, സുരേഷ്. വി കെ. പ്രദീപൻ, സജീഷ്‌ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. 

കർണാടകയിൽ നിന്ന് കിലോഗ്രാമിന് 10,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 50,000 രൂപക്കാണ് കോഴിക്കോട്, ബാലുശ്ശേരി കക്കൂർ എന്നിവിടങ്ങളിൽ ഇയാൾ വില്‍പ്പന നടത്തിയിരുന്നത്. പ്രതിയെ കോഴിക്കോട് ജെ.എഫ്.സി.എം- 3 കോടതി റിമാൻഡ്‌ ചെയ്തു.