ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്

കോഴിക്കോട്: എട്ട് കുപ്പി മാഹി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. കോടഞ്ചേരി പുലിക്കയം സ്വദേശി മാളിയേക്കല്‍ രാജനെ(46) ആണ് താമരശ്ശേരി റെയ്ഞ്ചിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സദാനന്ദനും സംഘവും ചേര്‍ന്ന് പിടികൂടിയത്.

കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വന്ത് വിശ്വന്‍ എന്നിവര്‍ പങ്കെടുത്തു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.