വിദേശത്ത് നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. പൂവാര്‍ കല്ലിംഗവിളാകം വലിയവിള വൃന്ദാ ഭവനില്‍ ഗോപി (58) ആണ് മരിച്ചത്. 

തിരുവനന്തപുരം: വിദേശത്ത് നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. പൂവാര്‍ കല്ലിംഗവിളാകം വലിയവിള വൃന്ദാ ഭവനില്‍ ഗോപി (58) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. പുതിയതായി പണികഴിപ്പിക്കുന്ന വീടിന്റെ രണ്ടാം നിലയിലേക്കുള്ള പടിക്കെട്ടുകള്‍ കയറുന്നതിനിടയില്‍ കുഴഞ്ഞുവീണ ഗോപിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Add Asianetnews as a Preferred SourcegooglePreferred

ദുബായില്‍ ആയിരുന്ന ഗോപി ഇക്കഴിഞ്ഞ പത്തിനാണ് നാട്ടില്‍ എത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കൊറോണ രോഗമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നെങ്കിലും വീട്ടിലെത്തിയ ഇയാള്‍ നിരീക്ഷണത്തിലായിരുന്നതായി പൂവാര്‍ പൊലീസ് അറിയിച്ചു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. അതിന് ശേഷം മാത്രമേ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുവെന്ന് പൊലീസ് പറഞ്ഞു.