ഈ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഗർഭിണിയായിരുന്ന ജോസഫൈന്റ കുട്ടി പ്രസവാനന്തരം മരിക്കുകയും ചെയ്തിരുന്നു.
ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ യുവതിക്ക് പലിശയുൾപ്പെടെ 1,06,50,000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ചേർത്തല കൊക്കോതമംഗലം കൂവക്കൽവീട്ടിൽ ജോസഫൈൻ ജോസഫിന് ഇന്‍ഷ്വറൻസ് കമ്പനി ഒരുമാസത്തിനകം തുകനൽകാനാണ് ആലപ്പുഴ പ്രിൻസിപ്പൽ എം എ സി ടി ജഡ്ജ് ജോഷിജോൺ ഉത്തരവിട്ടത്.
കൊലയാളിക്ക് ആയുധം എവിടുന്ന് കിട്ടി? കണ്ടെത്തി പൊലീസ്; ആദ്യം തലക്ക് കുത്തി, പിന്നെ തുരുതുരാ കുത്തി
2017 മാർച്ച് 18 ന് ദേശീയപാതയിൽ അരൂർ കുമർത്തുപടി ക്ഷേത്രത്തിനു സമീപം ജോസഫൈൻ ജോസഫ് ഓടിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഈ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഗർഭിണിയായിരുന്ന ജോസഫൈന്റ കുട്ടി പ്രസവാനന്തരം മരിക്കുകയും ചെയ്തിരുന്നു. സംസാരശേഷി നഷ്ടപെട്ട യുവതി ഇപ്പോഴും ചികിത്സയിലാണ്. ഹർജിക്കാരിക്കായി യു ആർ വിജയകുമാർ ഹാജരായി.

അതേസമയം വയനാട് നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത റോഡിനോട് ചേർന്നുള്ള വലിയ മൂന്ന് മുളങ്കാടുകള്‍ ഉണങ്ങി ദ്രവിച്ച് നിൽക്കുന്നതിനാൽ അപകടഭീതിയിലാണ് ദേശീയപാത 766-ല്‍ ബത്തേരി - മുത്തങ്ങ റൂട്ടില്‍ യാത്ര ചെയ്യുന്നവർ എന്നതാണ്. ഏത് സമയവും വാഹനങ്ങളുടെയും ഇരുചക്രവാഹനയാത്രികരുടെയും മുകളിലേക്ക് പതിച്ചേക്കുമെന്ന അവസ്ഥയില്‍ നില്‍ക്കുകയാണ് ഇവിടെ മുളകൾ. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ സുല്‍ത്താന്‍ബത്തേരിക്കും മുത്തങ്ങക്കും ഇടയിലായി നായ്‌ക്കെട്ടി ഇല്ലിച്ചോട്ടിലാണ് ഉണങ്ങിയ മുളങ്കാടുകള്‍ അപകടഭീഷണിയായിരിക്കുന്നത്. തുടര്‍ച്ചയായി വേനല്‍മഴ പെയ്ത് മുളകളില്‍ വെള്ളം നിറഞ്ഞ് റോഡിലേക്ക് തൂങ്ങി നില്‍ക്കുന്നതിനാല്‍ ഏത് സമയവും അപകടം സംഭവിക്കാമെന്നാണ് യാത്രക്കാര്‍ പറയുന്നത്. തീര്‍ത്തും അപകടവസ്ഥയില്‍ നിന്ന് മുളകള്‍ പേരിന് മാത്രം കഴിഞ്ഞ ദിവസം നീക്കിയിരുന്നെങ്കിലും ഇപ്പോഴും അപകട ഭീതി നിലനില്‍ക്കുകയാണ്. മുത്തങ്ങ വനത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 766-ല്‍ നിരവധിയിടങ്ങളില്‍ ഇത്തവണ മുളങ്കാടുകള്‍ ഉണങ്ങിയിട്ടുണ്ട്. ഇവയിലെ വലിയ മുളകളില്‍ ചിലത് താഴെഭാഗം പൊട്ടി ഏത് സമയവും റോഡിലേക്ക് പതിക്കുമെന്ന അവസ്ഥയിലാണ്.
