കൊല്ലം: കൊല്ലം ചാത്തന്നൂരിൽ അമിത വേഗത്തിൽ വന്ന കാർ ഇടിച്ച് ഒരാൾ മരിച്ചു. മീനാട് കൊല്ലാക്കുഴി സ്വദേശി പ്രദീപാണ് മരിച്ചത്. 

പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിലും നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലും ഒരു കാൽ നടയാത്രക്കാരനേയും നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. കാറിടിച്ച കാൽനട യാത്രക്കാരനായ അഴകേശനും സാരമായി പരിക്കേറ്റിട്ടുണ്ട്. നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.