മലപ്പുറം: തിരൂർ പുല്ലൂരിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ വാരണാക്കര സ്വദേശി പ്രജീഷാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.