ഇടുക്കി: അടിമാലി പതിനാലാം മൈലിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തൃശൂർ പഴയന്നൂർ സ്വദേശി കെ എം അബ്ദുൾ ഖാദറാണ് മരിച്ചത്.

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച കാർ അടിമാലി പതിനാലാം മൈൽ പള്ളി പടിക്ക് സമീപം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച അബ്ദുൾ ഖാദറിന്റെ ഭാര്യക്കും ഗുരുതരമായി പരിക്കേറ്റു. വാഹനത്തിൽ അബ്ദുൾ ഖാദർ ,ഭാര്യ, ഉമ്മ, രണ്ട് മക്കൾ എന്നിവരാണ് ഉണ്ടായിരുന്നത്.