റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍ മോഹനനെ ഇടിക്കുകയായിരുന്നു. 

ചേര്‍ത്തല: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. പട്ടണക്കാട് കാളിവീട് മോഹനന്‍ ചെട്ടിയാരാണ് (50) മരിച്ചത്. ദേശീയ പാതയില്‍ പട്ടണക്കാട് ബിഷപ്പൂര്‍ സ്‌കൂളിന് സമീപം ഞായറാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍ മോഹനനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മോഹനനെ ഇടിച്ച കാറില്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ബന്ധുക്കളെത്തി നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ട്യൂട്ടോറിയല്‍ അധ്യാപകന്‍, എല്‍ഐസി ഏജന്റ്, ചേര്‍ത്തല അക്ഷര ജ്വാല സാംസ്‌കാരിക സംഘടനയുടെ സെക്രട്ടറി, ഇപ്റ്റ ചേര്‍ത്തല ടൗണ്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നിലകളിലും, സിനിമാ, സീരിയല്‍ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ബീന. മക്കള്‍: അഖില്‍ മോഹന്‍, ആയുഷ് മോഹന്‍. സഹോദരങ്ങള്‍: രാമചന്ദ്രന്‍ ചെട്ടിയാര്‍, വിശ്വനാഥന്‍ ചെട്ടിയാര്‍, കനകവല്ലി അമ്മാള്‍, ഗീതാകുമാരി, വത്സലകുമാരി, പരേതയായ ആനന്ദവല്ലി. 

കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം; അന്വേഷണത്തില്‍ വഴിത്തിരിവ്?

YouTube video player