തിരുവനന്തപുരം: തിരുവനന്തപുരം കാരേറ്റിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ച് ഒരാൾ മരിച്ചു. മിനി ലോറിയിലെ സഹായി പത്തനംതിട്ട ആറന്മുള സ്വദേശി ജോബിൻ (27) ആണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കാട്ടാക്കടയിലേക്ക് പ്ലൈവുഡുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ സുദീപിനെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.