പാലക്കാട് വാഹനാപകടം; ഒരു മരണം
ബൈക്ക് യാത്രക്കാരനായ ചിറ്റൂർ പൊൽപ്പുള്ളി സ്വദേശി ദീപക്കാണ് മരിച്ചത്. കൂടെയാത്ര ചെയ്തിരുന്ന ചിറ്റൂർ കുന്തിപ്പള്ളം സ്വദേശി വിഷ്ണുവിന് പരിക്കേറ്റു.

പാലക്കാട്: പാലക്കാടുണ്ടായ വാഹനപകടത്തിൽ ഒരാൾ മരിച്ചു. എടത്തറയിൽ ഓട്ടോറിക്ഷയും - ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബൈക്ക് യാത്രക്കാരനായ ചിറ്റൂർ പൊൽപ്പുള്ളി സ്വദേശി ദീപക്കാണ് മരിച്ചത്. കൂടെയാത്ര ചെയ്തിരുന്ന ചിറ്റൂർ കുന്തിപ്പള്ളം സ്വദേശി വിഷ്ണുവിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം.