ബുധനൂരിലെ നിധീഷ് ഭവനിൽ നിധീഷ് (36) ആണ് മരിച്ചത്. ഡിഷ് ടിവി ഘടിപ്പിക്കാനെത്തിയതായിരുന്നു ഇയാൾ
ആലപ്പുഴ: ഡിഷ് ടിവി ഘടിപ്പിക്കുന്നതിനിടെ ഷോക്കടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് അപകടം നടന്നത്. ബുധനൂരിലെ നിധീഷ് ഭവനിൽ നിധീഷ് (36) ആണ് മരിച്ചത്. ഡിഷ് ടിവി ഘടിപ്പിക്കാനെത്തിയതായിരുന്നു ഇയാൾ. പരിക്കേറ്റ ബുധനൂർ കടമ്പൂർ താളുകാട്ട് വർഗീസിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Add Asianetnews as a Preferred Source

