നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് വീണ് യുവാവ് മരിച്ചു സംഭവം കഴിഞ്ഞ ദിവസം വെട്ടിക്കോട് ആശുപത്രി ജങ്ഷനു സമീപം
കറ്റാനം: നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് വീണ് യുവാവ് മരിച്ചു. കരിമുളയ്ക്കൽ മണ്ണെടുക്കുംവിളയിൽ രഘുവാണ് മരിച്ചത്. വെട്ടിക്കോടുള്ള ബന്ധുവിന്റെ വിവാഹ തലേന്നുള്ള ചടങ്ങിൽ പങ്കെടുത്ത് മടങ്ങുംവഴി ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ വീണു ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 10.30 ന് വെട്ടിക്കോട് ആശുപത്രി ജങ്ഷനു സമീപമായിരുന്നു സംഭവം. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
