ഗ്രേഡ് എസ് ഐ ഷറഫുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് തേമ്പാംമൂട് സ്വദേശി റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിന് (Police) നേരെ മദ്യപസംഘത്തിന്‍റെ കയ്യേറ്റം. വെഞ്ഞാറമൂട് ഗ്രേഡ് എസ്ഐ ഷറഫുദീനെ കയ്യേറ്റം ചെയ്തതിന് ആനക്കുഴി സ്വദേശിയായ മുഹമ്മദ് റോഷനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രി പെട്രോളിംഗിനായി വെഞ്ഞാറുമൂട് നിന്ന് തേമ്പാമൂട് ഭാഗത്ത് പോവുകയായിരുന്നു വെഞ്ഞാറമൂട് പൊലീസ്. വഴിയരികില്‍ ഡോറും ബോണറ്റും തുറന്നുകിടന്ന നിലയില്‍ ഒരു കാര്‍ കണ്ടെത്തി. അസ്വാഭാവികത തോന്നിയ പൊലീസ് സംഘം സമീപ പ്രദേശത്ത് തെരച്ചില്‍ നടത്തി. നാല് പേരടങ്ങുന്ന സംഘം മദ്യപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പൊലീസ് ടോര്‍ച്ചടിച്ചതോടെ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് റോഷന്‍ പൊലീസിനോട് കയര്‍ത്ത് സംസാരിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.

പിന്നാലെ കണ്‍ട്രോള്‍ റൂം വാഹനത്തിലെത്തിയ പൊലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് സ്റ്റേഷനിലെത്തിച്ചതോടെ പ്രതി പൊലീസുദ്യോഗസ്ഥരെ അസഭ്യം പറയുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തതായി വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ച ഗ്രേഡ് എസ്ഐ ഷറഫുദ്ദീന് പ്രാഥമിക ചികില്‍സ നല്‍കി.

Also Read : 1 വര്‍ഷത്തെ ഇടവേളയില്‍ അതേ ദിവസം വീണ്ടും കൊലപാതകം; 14 കാരിയുടെ മരണത്തിലും പ്രതികള്‍ അമ്മയും മകനും

Also Read : ഭാര്യക്കും മകൾക്കും നേരെ ആസിഡ് ഒഴിച്ച ക്രൂരത; പ്രതിക്കായി വല വിരിച്ച് പൊലീസ്

Also Read : വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയപ്പോള്‍ ലാത്തി എറിഞ്ഞുവീഴ്ത്തി; മുഖ്യമന്ത്രിക്ക് യുവാവിന്റെ പരാതി

Also Read : 'ചെറിയ കുട്ടികളല്ലേ, പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി, പഠനവും നിലച്ചു'; കൊച്ചി പൊലീസിന്‍റെ ക്രൂരത