ഹരിപ്പാട് ഭാഗത്ത് നിന്നും കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാറും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ഹരിപ്പാട്: ആലപ്പുഴയില്‍ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാൾക്ക് പരിക്കേറ്റു. വള്ളികുന്നം സ്വദേശി നജീബ് (41)നാണ് പരിക്കേറ്റത്. ദേശീയപാതയിൽ ടി കെ എം എം കോളേജന് സമീപം കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. 

ഹരിപ്പാട് ഭാഗത്ത് നിന്നും കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാറും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ നജീബിനെ കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം തകര്‍ന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Read More :  128 മണിക്കൂറുകൾ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍; തുര്‍ക്കിയില്‍ 2 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി