വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരുക്കേറ്റു. പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെ രാജു സെബാസ്റ്റ്യനാണ് പരിക്കേറ്റത്. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിന്നിടയിലാണ് ആക്രമണം. 

കേണിച്ചിറ കോളേരി ഇരുകണ്ണിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വച്ച് ആനകളെ തുരത്തുന്നതിനിടെ ആന എടുത്തെറിയുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആക്രമണത്തിൽ രാജുവിന്റെ നട്ടെല്ലിനും കണ്ണിനും ആണ് പരുക്കേറ്റത്. ഇയാളെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു.