വാഹനമോഷണ സംഘത്തിലെ പ്രധാനി പിടിയില്‍
- കുപ്രസിദ്ധ മോഷ്ടാവ് പാലക്കയം സണ്ണിയുടെ കൂട്ടാളി അറസ്റ്റില്‍. വാഹന മോഷണം ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയായ ഇടുക്കി ഉടുംമ്പുംചോല സ്വദേശി ജോജോയാണ് പിടിയിലായത്. വിദേശത്ത് ഒളിവിലായിരുന്ന ജോജോ നാട്ടിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇടുക്കി: കുപ്രസിദ്ധ മോഷ്ടാവ് പാലക്കയം സണ്ണിയുടെ കൂട്ടാളി അറസ്റ്റില്‍. വാഹന മോഷണം ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയായ ഇടുക്കി ഉടുംമ്പുംചോല സ്വദേശി ജോജോയാണ് പിടിയിലായത്. വിദേശത്ത് ഒളിവിലായിരുന്ന ജോജോ നാട്ടിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
കവര്‍ച്ചയ്ക്ക് ശേഷം സന്ദര്‍ശക വിസയില്‍ വിദേശത്തേക്കോ മുംബൈയ്‌ക്കോ പോവുകയാണ് ജോജോയുടെ രീതി. ഇത്തരത്തില്‍ ഈ വര്‍ഷം ആദ്യം ഇടുക്കി വെള്ളത്തൂവലില്‍ നടന്ന രണ്ട് വാഹന മോഷണങ്ങള്‍ക്ക് ശേഷം പ്രതി ഗള്‍ഫിലേക്ക് കടന്നിരുന്നു. മോഷണത്തിലെ കൂട്ടുപ്രതികളായ പാലക്കയം സണ്ണിയും മറ്റ് രണ്ട് പേരും നേരത്തെ പിടിയിലായിരുന്നു. ഇവരില്‍ നിന്നും സുഹത്തുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോള്‍ ജോജോയെ പൊലീസ് പിടികൂടിയത്.
ഇടുക്കി പീരുമേട്, മുട്ടം സ്റ്റേഷനുകളില്‍ വ്യാജ നികുതി രസീത് നല്‍കി പാലക്കയം സണ്ണിക്കും കൂട്ടാളികള്‍ക്കും ജാമ്യം നിന്നതിന് ജോജോയ്ക്ക് എതിരെ കേസുണ്ട്. പിടികൂടുന്ന സമയവും ജോജോയുടെ കൈവശം നികുതി രശീതുകളുണ്ടായിരുന്നു. അന്വേഷണത്തില്‍ ഇവ 2016ല്‍ നെടുമ്പാശേരി വില്ലേജ് ഓഫീസില്‍ നിന്ന് മോഷണം പോയവയവയാണെന്ന് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.