വിരമിക്കാൻ ഒരു മാസം ഇരിക്കെ കൊവിഡ് ബാധയെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വര്‍ക്കല പൊലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ സാജന്‍ (56) ആണ് മരിച്ചത്. 

തിരുവനന്തപുരം: വിരമിക്കാൻ ഒരു മാസം ഇരിക്കെ കൊവിഡ് ബാധയെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വര്‍ക്കല പൊലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ സാജന്‍ (56) ആണ് മരിച്ചത്. രോഗ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ക ഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തമാസം വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം.