Asianet News MalayalamAsianet News Malayalam

കരുവാറ്റയിൽ തുഴച്ചിൽക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

കരുവാറ്റ സിബിഎൽ മത്സരത്തിനുശേഷം തുഴച്ചിൽക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ.

One more member of the group that attacked and injured rowers in Karuwata has been arrested
Author
First Published Oct 30, 2023, 9:35 PM IST

ഹരിപ്പാട്: കരുവാറ്റ സിബിഎൽ മത്സരത്തിനുശേഷം തുഴച്ചിൽക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. പുറക്കാട് പുന്തല പുത്തൻപറമ്പ് വീട്ടിൽ വിഷ്ണു (21) ആണ് പിടിയിലായത്. കരുവാറ്റ ലീഡിങ് ചാനലിൽ  ശനിയാഴ്ച നടന്ന മത്സര വള്ളംകളിക്ക് ശേഷമാണ് പ്രതികൾ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുഴച്ചിൽ ക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. 

വള്ളംകളിയുമായി ബന്ധപ്പെട്ട വാതുവയ്പാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.  എസ് എൻ കടവിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിലെ ഭക്ഷണവും മറ്റു സാധനസാമഗ്രികളും പ്രതികൾ നശിപ്പിക്കുകയും ചെയ്തു. 9 തുഴച്ചിൽകാർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം പിടിയിലായ കരുവാറ്റ സ്വദേശികളായ പരിത്തിക്കാട്ടിൽ ഹൗസിൽ അനൂപ് (36), പുത്തൻപറമ്പ് വീട്ടിൽ അനീഷ് (കൊച്ചുമോൻ), കൈതോട്ട് പറമ്പ് വീട്ടിൽ (പ്രശാന്ത്) എന്നീ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 

Read more: റെഡി ഫൈവ്, ഫോർ, ത്രീ, ടു, വൺ..! സ്കൂൾ മൈതാനത്ത് റോക്കറ്റ് പറന്നുയുർന്നു; ആർപ്പുവിളികളുമായി വിദ്യാർത്ഥികൾ

ശനിയാഴ്ച നടന്ന മത്സര വള്ളംകളിക്ക് ശേഷമാണ് നാട്ടുകാരും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുഴച്ചിൽ കാരുമായി സംഘർഷം ഉണ്ടായത്. വള്ളംകളി നടക്കുന്നതിനിടയിൽ ഇരു വിഭാഗവും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മത്സരത്തിൽ പരാജയപ്പെട്ട പള്ളാത്തുരുത്തി ബോട്ട് ക്ലബ് അംഗങ്ങളെ നാട്ടുകാർ കളിയാക്കിയതിനെ തുടർന്നുണ്ടായ പ്രകോപനമാണ് അടിപിടിയിൽ കലാശിച്ചത്. 

എസ് എൻ കടവിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിലെ ഭക്ഷണവും മറ്റു സാധന സാമഗ്രികളും പ്രതികൾ നശിപ്പിക്കുകയും ചെയ്തു . 9 തുഴച്ചിൽകാർക്കും നാട്ടുകാരിൽ ഒരാൾക്കും പരുക്കേറ്റു. തുഴച്ചിലുകാരായ ലാൽ, രതീഷ്, അഖിൽ, ഗഗൻ, പ്രശാന്ത് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios