ഒളിവില്‍ താമസിച്ചിരുന്ന ഓടപോയില്‍ ഭാഗത്തെ വാഴത്തോട്ടത്തിലെ ഷെഡില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. തെളിവെടുപ്പിനിടെ വേട്ടക്കുപയോഗിച്ച തോക്കും കത്തിയുമടക്കം തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തു. 

കോഴിക്കോട്: പൂവാറംതോട് തമ്പുരാന്‍കൊല്ലി ഭാഗത്ത് കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ ഒരാളെ കൂടി താമരശ്ശേരി റെയിഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍ അറസ്റ്റ് ചെയ്തു. പൂവാറംതോട് ആലക്കല്‍ മോഹനന്‍ എന്ന മോനായി (55) ആണ് പിടിയിലായത്. ഒളിവില്‍ താമസിച്ചിരുന്ന ഓടപോയില്‍ ഭാഗത്തെ വാഴത്തോട്ടത്തിലെ ഷെഡില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

തെളിവെടുപ്പിനിടെ വേട്ടക്കുപയോഗിച്ച തോക്കും കത്തിയുമടക്കം തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തു. പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ് കോടതി റിമാന്റ് ചെയ്തു. ഈ കേസില്‍ ഇനിയും നാല് പ്രതികളെ കൂടി പിടികൂടാനുണ്ട്. പിടികൂടിയ സംഘത്തില്‍ സെക്ഷന്‍ ഫോറസ്‌റ് ഓഫീസര്‍ കെ കെ സജീവ് കുമാര്‍, കെപി പ്രശാന്തന്‍, ബിഎഫ്ഒമാരായ പി വിജയന്‍, പ്രസൂദ, ശ്വേത പ്രസാദ്, ഡ്രൈവര്‍ ജിതേഷ് എന്നിവരും ഉണ്ടായിരുന്നു.