മണ്ണുത്തി വെറ്ററിനറി കോളേജില്‍ മരം ഷെല്‍ട്ടറിന്‍റെ മുകളിലേക്ക് കടപുഴകി വീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചെമ്പൂച്ചിറ സ്വദേശി ഷാജി ആണ് മരിച്ചത്.  

തൃശൂര്‍: മണ്ണുത്തി വെറ്ററിനറി കോളേജില്‍ മരം ഷെല്‍ട്ടറിന്‍റെ മുകളിലേക്ക് കടപുഴകി വീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചെമ്പൂച്ചിറ സ്വദേശി ഷാജി ആണ് മരിച്ചത്. നിര്‍മ്മാണ തൊഴിലാളികളായ മൊയ്തീന്‍ഷാ, സുഭാഷ്, ജോബിന്‍ എന്നിവരെ പരിക്കുകളോടെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് മരത്തിനടിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്തത്. മണ്ണുത്തി പൊലീസും സ്ഥലത്തെത്തിയിരുന്നു.