കാട്ടാന ശല്യം കൂടുതലായുള്ള മേഖലയാണ് ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പ്രദേശം. ഇവിടങ്ങളിൽ ഒറ്റയാൻ ഇറങ്ങി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിരുന്നു.
ഇടുക്കി: ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തലകുളം സ്വദേശി സാമുവൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മതദേഹം കൃഷി സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ശാന്തൻപാറയിലെ ഉയർന്ന പ്രദേശത്താണ് സാമുവലിന്റെ ഏലത്തോട്ടം. മൃതദേഹം തിരിച്ചെത്തിക്കുന്നതിനായി പഞ്ചായത്ത് അധികൃതരും പോലീസും ഉൾപ്പെടെയുള്ള സംഘം ഇവിടേക്ക് തിരിച്ചു. കാട്ടാന ശല്യം കൂടുതലായുള്ള മേഖലയാണ് ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പ്രദേശം. ഇവിടങ്ങളിൽ ഒറ്റയാൻ ഇറങ്ങി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിരുന്നു.
ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം; തളരാതെ ബസ് ഒതുക്കി നിര്‍ത്തിയ ഡ്രൈവര്‍ രക്ഷിച്ചത് 48 ജീവനുകള്‍
അപകടകരമായ രീതിയില്‍ വാഹനം ഉപയോഗിച്ച് ഫുട്ബോള്‍ റാലി; ആലുവയില്‍ വാഹന ഉടമകള്‍ക്കെതിരെ കേസ്
ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് ആലുവയിൽ റാലി നടത്തിയ അമ്പതോളം വാഹന ഉടമകൾക്ക് എതിരെ കേസ്. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകൾ നടത്തിയ റാലിയിൽ പങ്കെടുത്ത വാഹന ഉടമകൾക്കെതിരെയാണ് ആലുവ പൊലിസ് കേസെടുത്തത്.
അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് വച്ച് സാഹസിക പ്രകടനം നടത്തിയ കാറുകൾ, സൈലൻസറിൽ ചവിട്ടി നിന്ന് അഭ്യാസപ്രകടനം നടത്തിയ ടൂ വീലറുകൾ, ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ എന്നീ വാഹനങ്ങളുടെ ഉടമകൾക്കാണ് നോട്ടീസയക്കുന്നത്.
ലോകകപ്പ് ആവേശവുമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ നിരവധി പരിപാടികള്‍ നടത്തിയിരുന്നു. ആരാധക മത്സരം കട്ടൌട്ട് പോരിലേക്കും എത്തിയ സാഹചര്യം സംസ്ഥാനത്തുണ്ടായിരുന്നു. ഖത്തർ ലോകകപ്പിന്‍റെ വരവ് അറിയിച്ച് എറണാകുളം പറവൂരിലും ലോകകപ്പ് വിളംബര ജാഥ സംഘടിപ്പിച്ചിരുന്നു.
