ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി അനീഷാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 25ന് ഉച്ചയ്ക്കാണ് മലയാറ്റൂരിനു പോകണമെന്ന് പറഞ്ഞ് കീഴ്മാട് സ്വദേശി ശിവശങ്കരന്‍ നായരുടെ കാര്‍ അനീഷും സുഹൃത്തും ചേര്‍ന്ന് ആലുവ ടാക്‌സി സ്റ്റാന്റില്‍ നിന്നും ഓട്ടം വിളിച്ചത്. 

ആലുവ: ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി അനീഷാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 25ന് ഉച്ചയ്ക്കാണ് മലയാറ്റൂരിനു പോകണമെന്ന് പറഞ്ഞ് കീഴ്മാട് സ്വദേശി ശിവശങ്കരന്‍ നായരുടെ കാര്‍ അനീഷും സുഹൃത്തും ചേര്‍ന്ന് ആലുവ ടാക്‌സി സ്റ്റാന്റില്‍ നിന്നും ഓട്ടം വിളിച്ചത്. 

അയ്യന്‍പുഴ വനമേഖലയിലെത്തിയപ്പോള്‍ ഡ്രൈവറുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷം കാറില്‍ നിന്നും തള്ളിയിട്ടു. തുടര്‍ന്ന് കാറുമായി കടന്നു. വഴിയില്‍ വച്ച് തകരാറിലായതിനെ തുടര്‍ന്ന് കാര്‍ മഞ്ഞപ്ര കനാല്‍ റോഡില്‍ ഉപേക്ഷിച്ചു. കാര്‍ തട്ടിയെുക്കുന്നതിനു മുന്‍പ് ഇവര്‍ മദ്യപിക്കാന്‍ കയറിയ ബാറിലെ സിസിടിവി ദൃശ്യത്തില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

മലയാറ്റൂരിലെ ഒരു ആശ്രമത്തിലാണ് ആദ്യം ഒളിവില്‍ താമസിച്ചത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് വനത്തിലേക്ക് മാറി. ആലുവ സി.ഐ വിശാല്‍ നേതൃത്വത്തിലുള്ള സംഘമാണ് മലയാറ്റൂര്‍ വനത്തില്‍ നിന്നും ഇയാളെ പിടികൂടിയത്. എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ അനീഷിനെതിരെ കേസുകളുണ്ട്. രണ്ടാഴ്ച മുന്‍പാണ് ഒരു കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.