അരൂർ: ഉല്ലാസയാത്രയ്ക്കിടെ നാല് യുവാക്കൾ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർ രക്ഷപ്പെട്ടു. എരമല്ലൂർ കാക്കത്തുരുത്ത് തെക്കേക്കടവിനു സമീപം വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. എരമല്ലൂർ എട്ടാം വാർഡിൽ ധന്യാ ഭവനിൽ റിട്ട: നേവി ഉദ്യോഗസ്ഥൻ ധൻരാജ് (35) ആണ് മരിച്ചത്.

ധൻരാജിനോടൊപ്പം വള്ളത്തിലുണ്ടായിരുന്ന എരമല്ലൂർ പടിക്കൽ വീട്ടിൽ സുധീപ് (32), എSമനക്കടവിൽ നി മോഷ് (31), കരയാംവട്ടം അഖിൽ (24) എന്നിവരെ രാത്രി തന്നെ രക്ഷപ്പെടുത്തിയിരുന്നു. നീന്തൽ വശമില്ലാതിരുന്ന അഖിലിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിതിനിടയിൽ ധൻരാജിനെ കാണാതാകുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളുടെ ജഡം കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ധൻരാജ് നേവിയിൽ നിന്നും വിരമിച്ചത്.