മഞ്ചേരി: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും കാണുകയും കൈമാറ്റം ചെയ്യുന്നതും സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ 69 സ്ഥലങ്ങൾ പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ 45 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി  യു അബ്ദുൾ കരീം അറിയിച്ചു.

അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും 44 മൊബൈൽ ഫോണുകളും രണ്ട് ലാപ്ടോപ്പുകളും പരിശോധനയിൽ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. എടക്കര സ്വദേശി, പൊന്നാനിയിൽ രണ്ടു കേസുകളിലായി വെസ്റ്റ് ബംഗാൾ സ്വദേശി, പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്കെതിരെയുമാണ് പൊലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. പോക്സോ നിയമപ്രകാരവും ഐ ടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കോടതിയിൽ ഓൺലൈനായി ഹാജരാക്കും.