തൊടുപുഴ: മൂവാറ്റുപുഴ മുടവൂരിൽ യാക്കോബായ - ഓ‌ർത്തഡോക്സ് സംഘർഷം. മുടവൂർ പള്ളിയിൽ ഓർത്തഡോക്സുകാരെ യാക്കോബായക്കാർ തടഞ്ഞു. ഓർത്തഡോക്സുകാർ അനാവശ്യ പ്രശ്നമുണ്ടാക്കുന്നുവെന്ന് യാക്കോബായ പക്ഷവും കോടതി വിധി നടപ്പാക്കാൻ സർക്കാർ സഹായിക്കുന്നില്ലെന്ന് ഓർത്തഡോക്സ് പക്ഷവും ആരോപിക്കുന്നു. 

ഓർത്തഡോക്സുകാർ പള്ളിയ്ക്ക് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ചു. 10 ദിവസത്തിന് ശേഷം പള്ളിയിൽ പ്രവേശിപ്പിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെ ഇവർ പ്രതിഷേധം അവസാനിപ്പിച്ചു. ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരം വീണ്ടും ആരംഭിക്കുമെന്ന മുന്നറിയിപ്പോടെയാണ് ഓർത്തഡോക്സുകാർ പിൻവാങ്ങിയത്.