ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. 

കോട്ടയം: കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഷാജഹാൻപൂർ സ്വദേശിയായ സാജിദ് (29) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് 2019 ൽ തന്റെ ബന്ധു കൂടിയായ യുവാവിനെ ഇയാൾ ജോലി ചെയ്തിരുന്ന കാഞ്ഞിരപള്ളി പട്ടിമറ്റം ഭാഗത്തുള്ള ഫർണിച്ചർ നിർമ്മാണ കടയിൽ കയറി ആക്രമിക്കുകയും, പട്ടികക്കഷണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

Read More... 50000 രൂപ ലോൺ തരപ്പെടുത്താമെന്ന് വാ​ഗ്ദാനം ചെയ്ത് 32000 രൂപ തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോയി. കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. 

Asianet News Live