ഹരിപ്പാട്: അപകടത്തിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ കൊണ്ടുപോയ ഓട്ടോയും അപകടത്തിൽപ്പെട്ടു. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കരുവാറ്റ വെട്ടത്തേരിൽ ശ്രീകുമാറിനാണ് തുടർച്ചായി രണ്ട് അപകടങ്ങൾ ഉണ്ടായത്. 

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ഹരിപ്പാട് കോടതിയിലേക്ക് പോയ ശ്രീകുമാറിന് പുളിക്കീഴ് പെട്രോൾ പമ്പിന് സമീപത്തുവച്ച് സൈക്കിൾ യാത്രികനുമായി കൂട്ടിയിടിച്ചാണ് ആദ്യം അപകടം ഉണ്ടായത്. തുടർന്ന് കൈക്കും കാലിനും പരിക്കേറ്റ ശ്രീകുമാറിനെ ഹരിപ്പാട് ആശുപത്രിയിലേക്ക് ഓട്ടോയിൽ കൊണ്ടുപോകുന്ന വഴി ദേശീയപാതയിൽ ആർകെ ജം​ഗ്ഷന് സമീപത്തുവച്ച് സ്കൂട്ടറുമായി അപകടം ഉണ്ടാവുകയായിരുന്നു. 

Read Also: ഓട്ടോക്ക് പിന്നിൽ ഇൻസുലേറ്റ് ലോറി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡിന്റെ വശത്തേക്ക് മറിഞ്ഞു. അപകടത്തിൽ ശ്രീകുമാറിന്റെ തോളെല്ലിനും കഴുത്തിനും കാലിനും പരിക്കേറ്റു. റോഡിൽ വീണുകിടന്ന ഇവരെ തൃക്കുന്നപ്പുഴ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.

Read More: ഇടുക്കിയില്‍ ഗൃഹനാഥനെ ഓട്ടോ ഇടിച്ച് കൊന്ന കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി