Asianet News MalayalamAsianet News Malayalam

ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി; നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി 2 പേർക്ക് പരിക്ക്

ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിനും, കടക്കും, മതിലിനും, കേടുപാടുകൾ സംഭവിച്ചു. 

Out of control car rammed into the shop and 2 people were injured
Author
First Published Aug 12, 2024, 12:27 PM IST | Last Updated Aug 12, 2024, 12:31 PM IST

തൃശൂർ: നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി രണ്ടുപേർക്ക് പരിക്ക്. കേച്ചേരി മഴുവഞ്ചേരി സെൻ്ററിൽ നെടുമ്പാശേരിയിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കുന്നംകുളം കിഴൂർ സ്വദേശി പണിക്കവീട്ടിൽ ആമിനകുട്ടി(71), മകൻ ഷെഫീക്ക്(48) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. കടയ്ക്കും, മതിലിനും കേടുപാടുകൾ സംഭവിച്ചു. 

പേഴ്സണൽ ലോണും സ്വര്‍ണ പണയവും അടക്കം എല്ലാ വായ്പകൾക്കും മോറട്ടോറിയം'; നിർദേശവുമായി ബാങ്കിംഗ് വിദഗ്ധൻ

https://www.youtube.com/watch?v=Ko18SgceYX8

 

 

Latest Videos
Follow Us:
Download App:
  • android
  • ios