Asianet News MalayalamAsianet News Malayalam

അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായ ശേഷം വാദിച്ച കൊലക്കേസുകളില്‍ പ്രതികള്‍ക്ക് ജീവപരന്ത്യം വാങ്ങി നല്‍കി ഗീത

2017 ജനുവരിയിലാണ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി പി പി ഗീത നിയമിതയാകുന്നത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായ ശേഷം വാദിച്ച 9 കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യമാണ് ലഭിച്ചത്. 
 

p p geetha additional public prosecutor who defended victims in murder cases
Author
Alappuzha, First Published Nov 30, 2019, 11:21 PM IST

ആലപ്പുഴ: വാദിച്ച മുഴുവന്‍ കൊലക്കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യം വാങ്ങി നല്‍കി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി പി ഗീത. 2017 ജനുവരിയിലാണ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി പി പി ഗീത നിയമിതയാകുന്നത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായ ശേഷം വാദിച്ച 9 കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യമാണ് ലഭിച്ചത്. 

ഏറെ കോളിളക്കമുണ്ടാക്കിയ കണിച്ചുകുളങ്ങരമോഡൽ ഒറ്റമശ്ശേരി ഇരട്ടകൊലപാതക കേസിൽ ഗീതയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ. ഈ കേസില്‍ 5 പ്രതികള്‍ക്കാണ് ജീവപരന്ത്യം ലഭിച്ചത്.  വസ്തു തർക്കത്തെ തുടർന്ന്  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ അമ്പലപ്പുഴ സ്വദേശി സന്ദീപ് എന്ന സല്‍മാനും ജീവപര്യന്തം തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 

ഇതിന് മുന്‍പ് വാദിച്ച തൃക്കുന്നപ്പുഴ സുനിൽകുമാർ വധക്കേസിൽ പ്രതികളായ സഹോദരൻമാരായ രണ്ട് പേർക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൈനകരി ജയപ്രകാശ് വധം, ചുങ്കം ഷാപ്പ് ജീവനക്കാരന്റെ കൊലപാതകം, അമ്പലപ്പുഴ സ്വദേശി ഷാജിമോന്റെ കൊലപാതകം, പുളിങ്കുന്ന് സ്വദേശി സുരേഷിന്റെ കൊലപാതകം, ചേർത്തലയിൽ മുരുകനെ കൊന്ന സംഭവം ഈ കേസിലെല്ലാം പ്രതികൾക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. ഇവയിലെല്ലാം തന്നെ  പി പി ഗീതയായിരുന്നു അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടര്‍. ആലപ്പുഴ അവലൂക്കുന്ന് സ്വദേശിയാണ് പി പി ഗീത. 
 

Follow Us:
Download App:
  • android
  • ios