മണ്ണഞ്ചേരി: വിവാഹ വാർഷിക ദിനത്തിൽ ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു. മന്ത്രി പി തിലോത്തമന്റെ സഹോദരി ഭർത്താവ് മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ സ്വദേശി ചന്ദ്രദാസ് (57) ആണ് മരിച്ചത്. അരീപ്പറമ്പിലുള്ള ബന്ധു വീട്ടിൽ വിവാഹ സത്ക്കാരത്തിൽ പങ്കെക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ചേർത്തല താലൂക്ക് ആശുപത്രിയിൽ പെട്ടെന്ന് എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കാവുങ്കൽ 582 നമ്പർ എസ് എൻ ഡി പി ശാഖ, കാവുങ്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവിടങ്ങിൽ അംഗമായിരിന്നു ചന്ദ്രദാസ്.