കുട്ടനാട്ടിലെ നെല്‍ സംഭരണം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. ഭൂരിഭാഗം അരിമില്ലുകളും ഇപ്പോൾ സമരത്തിലാണ്.


ആലപ്പുഴ: ഒരു വശത്ത് കര്‍ഷകരുടെ പഴി കേള്‍ക്കുന്ന കുട്ടനാട്ടിലെ മില്ലുടമകള്‍ നെല്ല് സംഭരിക്കാത്തത്തിന് കുറ്റപ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിനെയാണ്. നെല്ല് സംഭരിച്ച വകയില്‍ കുടിശ്ശികയായുള്ള 15 കോടി രൂപ തരാതെ ഒരു തരിപോലും നെല്ല് ഏറ്റെടുക്കില്ലെന്നാണ് മില്ലുടമകളുടെ വാശി. നെല്ല് സംസ്കരണത്തിനുള്ള കൈകാര്യ ചെലവ് ഉയര്‍ത്തുന്നതിലും ഔട്ട് ടേണ്‍ അനുപാതത്തിലും കൂടി അനുകൂല തീരുമാനം ആകാതെ ഇനി പാടത്തേക്കില്ലെന്ന് പ്രഖ്യാപിച്ച് സമരത്തിലാണ് മില്ലുടമകൾ. 

കുട്ടനാട്ടിലെ നെല്‍ സംഭരണം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. ഭൂരിഭാഗം അരിമില്ലുകളും ഇപ്പോൾ സമരത്തിലാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരമെന്ന് മില്ലുടമകള്‍ പ്രഖ്യാപിക്കുന്നു.15 കോടി രൂപയുടെ കുടിശിക തീര്‍ത്തു നല്‍കാതെ നെല്ല് സംഭരിക്കില്ലെന്നാണ് അവര്‍ പറയുന്നത്. നെല്ല് സംസ്കരണത്തിനുള്ള കൈകാര്യ ചെലവ് കിലോക്ക് 2.86 രൂപയാക്കണം എന്ന ആവശ്യവും അവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. 

കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നെല്ല് കെട്ടിക്കിടന്ന് കര്‍ഷകര് ദുരിതം അനുഭവിക്കുമ്പോൾ പിടിവാശിയിലാണ് മില്ലുടമകള്‍. കേരളത്തില്‍ നെല്ല് സംഭരിക്കുന്നത് 56 മില്ലുകളാണ്. ഇവയില്‍ 54 ഉം സമരത്തിലാണ്. നെല്ല് ശേഖരണം തടസപ്പെട്ടതിന് അവര്‍ കുറ്റപ്പെടത്തുന്നത് സംസ്ഥാന സര്ക്കാരിനെയാണ്.കാരണങ്ങള് ഇവയാണ്. നെല്ല് സംസ്കരിച്ച വകയില്‍ മില്ലുകള്‍ക്ക് സര്‍ക്കാര് 15 കോടി രൂപ കുടിശിഖ വരുത്തിയിട്ടുണ്ട്. പ്രളയത്തിന് മുന്പുള്ള തുകയുംഇതിലുള്‍പ്പെടും.ഇത് തരാതെ ഇനി കര്‍ഷകരില്‍നിന്ന് ഒരു തരി നെല്ല് പോലും സംഭരിക്കില്ലെന്നാണ് മില്ലുടമകള്‍ പറയുന്നത്

ഇനിയുമുണ്ട് മില്ലുടമകള്‍ക്ക് പ്രശ്നങ്ങള്‍. നെല്ല് സംസ്കരിക്കുന്നതിന് കൈകാര്യ ചെലവായി മില്ലുകള്‍ക്ക് നല്‍കുന്നത് കിലോക്ക് 2 രൂപ 14 പൈസയാണ്. ഇത് 2 രൂപ 86 പൈസ ആക്കി ഉയര്ത്തണമെന്ന് വിദഗ്ദ സമിതി ശുപാര്‍ശ നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു.ഇത് ഉടന്‍ നടപ്പാക്കണം എന്നാണ് മില്ലുടമകളുടെ മറ്റൊരാവശ്യം

. ഒരു ക്വിന്‍റല്‍ നെല്ല് സംസ്കരിക്കുന്പോള്‍ 64കിലോ അരി സ്പ്ലൈകോക്ക് മില്ലുകള്‍ നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് അടുത്തിടെ ഹൈക്കോടതി 68 കിലോ ആക്കി ഉയര്‍ത്തി. ഇത് പ്രായോഗികമല്ലെന്നും മില്ലുടമകള്‍ പറയുന്നു. ഈ ആവശ്യങ്ങള് എല്ലാം അംഗീകരിക്കാതെ ഇനി നെല്ല് സംഭരിക്കില്ലെന്നാണ് മില്ലുടമകള്. പല വട്ടം സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ഒരു ഗുണവുമില്ലെന്ന് മാത്രം. കര്‍ഷകരാകട്ടെ ദുരിതക്കയത്തിന്‍റെ നടുവിലും. 

  • മില്ലുടമ 40. 59 ലക്ഷം രൂപ സഹകരണ ബാങ്കിന് നൽകണമെന്ന് കോടതി ഉത്തരവ്; വിധി പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം

  • 'മുന്തിയ ഇനം നെല്ല് ഏറ്റെടുക്കാനാവില്ല'; ജ്യോതി വിത്ത് വിളയിച്ച കര്‍ഷകരെ ചതിച്ച് മില്ലുടമകള്‍