ആലപ്പുഴ: നെല്ല് സംഭരണം വൈകുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കുട്ടനാട്ടിലെ കര്‍ഷകര്‍ . നെടുമുടി കൃഷിഭവൻ്റെ  പരിധിയിൽ ഉൾപ്പെട്ട കിഴക്കേപൊങ്ങേ പാടശേഖരത്തിലെ കർഷകരാണ് പ്രതിഷേധവുമായി ഇറങ്ങിയത്. 375 ഏക്കറിലെ കൊയ്ത്തു കഴിഞ്ഞിട്ടു ഒരാഴ്ചയായിട്ടും മേഖലയിൽ നെല്ല് സംഭരണം നടന്നിട്ടില്ല . ഇതെ തുടര്‍ന്ന് കര്‍ഷകര്‍ പൂപ്പളളി കൈനകരി റോഡ് ഉപരോധിച്ചു.  

മില്ലുടമ പ്രതിനിധികൾ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നതുകൊണ്ടാണ് നെല്ല് സംഭരണം തടസപ്പെടുന്നതിനുള്ള കാരണമായി കര്‍ഷകര്‍ പറയുന്നത്. പ്രശ്നം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.