എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് പെയിന്‍റൊഴിച്ച സംഭവത്തിൽ 8 സിപിഎം പ്രവർത്തകർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് ബിജെപി പ്രവർത്തകനായ ശരതിന്‍റെ അമ്മ രജിതക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമം ഉണ്ടായത്.


തലശ്ശേരി: എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് പെയിന്‍റൊഴിച്ച സംഭവത്തിൽ 8 സിപിഎം പ്രവർത്തകർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് ബിജെപി പ്രവർത്തകനായ ശരതിന്‍റെ അമ്മ രജിതക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമം ഉണ്ടായത്.

എരഞ്ഞോളിപ്പാലത്ത് സിപിഎമ്മിന്‍റെ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെയാണ് രജിതക്ക് നേര ആക്രമം ഉണ്ടായത്. രാത്രി വീട്ടിലെത്തിയ ഒരു സംഘം ആളുകൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമിക്കുകയായിരുന്നുവെന്ന് രജിത പറഞ്ഞു.

രജിതയുടെ പരാതിയിൽ 8 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ തനിക്കും കുടുംബത്തിനും എതിരെ സ്ഥിരമായി സിപിഎമ്മിന്‍റെ ഭീഷണി ഉണ്ടാകാറുണ്ടെന്നും രജിത പറഞ്ഞു. അതേ സമയം അക്രമത്തിൽ പങ്കില്ലെന്നും കേസ് ബിജെപി കെട്ടിച്ചമച്ചതാണെന്നുമാണ് സിപിഎം പ്രാദേശിക നേതാക്കാളുടെ വാദം.