Asianet News MalayalamAsianet News Malayalam

മിനിബസും ബൈക്കും കൂട്ടിയിടിച്ചു, പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു 

ഞായറാഴ്ച രാത്രി 11 മണിയോടെ ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപ്പാലം ആറാംമൈൽ ഭാഗത്തായിരുന്നു അപകടം.

pala native dies in mini bus bike acident apn
Author
First Published Dec 26, 2023, 10:02 PM IST

കോട്ടയം : പാലായിൽ മിനിബസും ബൈക്കും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മേലമ്പാറ കുന്നേൽപുരയിടത്തിൽ ടോമി കുരുവിളയുടെ മകൻ സ്റ്റീവ് ടോം (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപ്പാലം ആറാംമൈൽ ഭാഗത്തായിരുന്നു അപകടം. പരിക്കേറ്റ സ്റ്റീവിനെ ചേർപ്പുങ്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു. അമ്മ: ടെസി സഹോദരങ്ങൾ: മനു ടോം, റിച്ചു ടോം, ജോയൽ ടോം. 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios