Asianet News MalayalamAsianet News Malayalam

പാലക്കാട് 29 പേർക്ക് കൂടി കൊവിഡ്; 102 പേർക്ക് രോഗമുക്തി

കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 29 പേർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.

Palakkad 29 more Covid cases  102 people were cured
Author
Palakkad, First Published Aug 16, 2020, 6:54 PM IST

പാലക്കാട്: കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 29 പേർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിൽ 19 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. പുതുനഗരം പ്രദേശത്ത് ഏഴ് പേർക്ക് സമ്പർക്കബാധയുണ്ട്. 

മലപ്പുറത്ത് ജോലി ചെയ്യുന്ന ചെർപ്ലശ്ശേരി സ്വദേശിയായ ആരോഗ്യ പ്രവർത്തകയ്ക്കും രോഗ പ്പകർച്ചയുണ്ട്. ആറുപേരുടെ രോഗ ഉറവിടം വ്യക്തമല്ല.  102 പേർക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്.  നിലവിൽ 849 പേരാണ് ചികിത്സയിലുളളത്.


പുറത്തുനിന്ന് വന്നവർ

ദുബായ്-1
പിരായിരി സ്വദേശി(45 പുരുഷന്‍)
ഖത്തര്‍-1
കോട്ടായി സ്വദേശി(38 പുരുഷന്‍)
കര്‍ണാടക-1
കപ്പൂര്‍ സ്വദേശി (59 പുരുഷന്‍)
ആന്ധ്ര പ്രദേശ്-1
ഷൊര്‍ണ്ണൂര്‍ സ്വദേശി (50 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധിതര്‍-6

തച്ചമ്പാറ സ്വദേശി (65 പുരുഷന്‍)
ചന്ദ്രനഗര്‍ സ്വദേശി (58 സ്ത്രീ)
തത്തമംഗലം സ്വദേശി (35 പുരുഷന്‍)
മൂത്താന്‍തറ സ്വദേശി (61 സ്ത്രീ)
ചളവറ കൈലിയാട് സ്വദേശി (33 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (48 സ്ത്രീ)

സമ്പര്‍ക്കം-19
വല്ലപ്പുഴ സ്വദേശികളായ അഞ്ച് പേര്‍ (1,4 ആണ്‍കുട്ടികള്‍, 18,28 പുരുഷന്മാര്‍, 21 സ്ത്രീ)
പുതുനഗരം സ്വദേശികളായ ഏഴുപേര്‍ (58,50 പുരുഷന്മാര്‍, 25,505026,45 സ്ത്രീകള്‍)
മുതുതല സ്വദേശി (67 സ്ത്രീ)
ഒറ്റപ്പാലം കാഞ്ഞിരക്കടവ് സ്വദേശി (45 പുരുഷന്‍)
പനമണ്ണ സ്വദേശി (47 സ്ത്രീ)

പട്ടാമ്പി സ്വദേശികളായ മൂന്നു പേര്‍ (3 പെണ്‍കുട്ടി, 24, 24 സ്ത്രീകള്‍) കൂടാതെ മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തകയ്ക്കും(44 വയസ്സ്) രോഗം സ്ഥിതീകരി ച്ചിട്ടുണ്ട്.

 ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര്‍ കോഴിക്കോട് ജില്ലയിലും അഞ്ചു പേര്‍ മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര്‍ തൃശൂര്‍  ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.

Follow Us:
Download App:
  • android
  • ios