ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വതി മണികണ്ഠൻ രം​ഗത്തെത്തി.

പാലക്കാട്: പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വതി മണികണ്ഠൻ രം​ഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അശ്വതി നേതൃത്വത്തിനെതിരെ രം​ഗത്തെത്തിയത്. മഹിള മോർച്ച ജില്ലാ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പ്രതിഷേധിച്ചായിരുന്നു പ്രസ്താവന. പാലക്കാട് ബിജെപിയുടെ ജില്ലാ നേതൃത്വത്തിനോട് പുച്ഛം, വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കവിത മേനോനെയാണ് പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking news Live