പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥി ബസിൽ വന്നിറങ്ങുകയായിരുന്നു. വീട്ടിലേക്ക് പോകുന്ന സമയത്താണ് പിന്നാലെ ഓടിവന്ന രണ്ട് പേർ പെൺകുട്ടിയുടെ മാല പൊട്ടിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിന് ചെറിയ പരിക്കുണ്ട്.
പാലക്കാട്: പട്ടാപ്പകൽ വിദ്യാർത്ഥിനിയെ തള്ളിയിട്ട് മാല കവർന്നു. പാലക്കാട് അകത്തേത്തറയിലാണ് സംഭവം. മാല മോഷ്ടിച്ച ശേഷം മോഷ്ടാക്കൽ കാറിൽ കടന്നു കളഞ്ഞു. മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാറിലാണ് ഇവർ എത്തിയത്. കാർ വാളയാർ ടോൾ പ്ലാസ കടക്കുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം

കഷ്‌ടപ്പെട്ട് പൊട്ടിച്ചെടുത്ത മാല പക്ഷെ സ്വർണമായിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. നട്ടുച്ച സമയമായതിനാൽ റോഡിൽ ആരുമുണ്ടായിരുന്നില്ല. പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥി ബസിൽ വന്നിറങ്ങുകയായിരുന്നു. വീട്ടിലേക്ക് പോകുന്ന സമയത്താണ് പിന്നാലെ ഓടിവന്ന രണ്ട് പേർ പെൺകുട്ടിയുടെ മാല പൊട്ടിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിന് ചെറിയ പരിക്കുണ്ട്.
പെൺകുട്ടി ഉറക്കെ നിലവിളിച്ചെങ്കിലും മോഷ്ടാക്കൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുളള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വാളയാർ ടോൾ പ്ലാസ വഴി മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാർ കടന്നുപോയിട്ടുള്ളതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് സേലം വരെ അന്വേഷിച്ചെത്തി. എന്നാൽ പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. മാല സ്വർണമല്ലെന്ന വിവരമാണ് പുറത്തു വരുന്നത്. എന്നാൽ ഈ സംഘം കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കറങ്ങുന്നുവെന്ന വിവരവും പൊലീസിന് ലഭിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.

