ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് പോയിയെന്നാണ് പൊലീസ് പറഞ്ഞത്.
പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. മുളഞ്ഞൂര്‍ സ്വദേശി അഭിലാഷിനാണ് പരുക്കേറ്റത്. രാവിലെ ഏഴു മണിയോടെ ലക്കിടി പാതക്കടവിന് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് പോയിയെന്നാണ് പൊലീസ് പറഞ്ഞത്.
വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു
കോഴിക്കോട്: കോഴിക്കോട് പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദില്‍ ഫര്‍ഹാന്‍ (16) ആണ് മരിച്ചത്. വെള്ളയില്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേല്‍പ്പാലത്തിന് താഴെയുള്ള ട്രാക്കില്‍ പുലര്‍ച്ചെ 1.10 ഓടെ ആയിരുന്നു അപകടം. കൂട്ടുകാര്‍ക്കൊപ്പം ബീച്ചില്‍ പുതുവത്സരം ആഘോഷിച്ച ശേഷം സ്‌കൂട്ടറില്‍ മടങ്ങവെയാണ് സംഭവം.
മെയിന്‍ റോഡുകളില്‍ ബ്ലോക്ക് ആയിരുന്നതിനാല്‍ അത് ഒഴിവാക്കാനായി സ്‌കൂട്ടറില്‍ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുനതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. രണ്ടു സ്‌കൂട്ടറുകളിലായിരുന്നു നാലംഗ സംഘം സഞ്ചരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്‌കൂട്ടറും ട്രെയിനിന്റെ എന്‍ജിനില്‍ കുടുങ്ങി. 100 മീറ്ററോളം നീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ നിന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് പരുക്കില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കും; നാലുദിവസം മഴ

