കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തു നിന്നും ചെരിപ്പും മാസ്ക്കും പണവും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

പാലക്കാട്: പാലക്കാട് വല്ലപ്പുഴയിലെ കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെമ്മംകുഴി കട്ടിക്കുഴി കുളത്തിലാണ് മൃതദേഹം കണ്ടത്. ചെർപ്പുളശ്ശേരി സ്വദേശി തുളസിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തു നിന്നും ചെരിപ്പും മാസ്ക്കും പണവും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ വ്യക്തതയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona