നിരോധിത രാസലഹരിയുമായി പാലക്കാട് യുവാവ് അറസ്റ്റിൽ
ഇയാളിൽ നിന്ന് 33.8 ഗ്രാം മെത്താഫിറ്റമിനും ലഹരി കടത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പാലക്കാട്: നിരോധിത രാസലഹരി മെത്താഫിറ്റമിനുമായി പാലക്കാട് യുവാവ് അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശിയായ ചങ്കരംചാത്ത് വീട്ടിൽ സുഭാഷാണ് അറസ്റ്റിലായത്. ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന മെത്താഫിറ്റമിനാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. മണ്ണാർക്കാട് അരയങ്ങോട് കനാൽ പാലത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇന്ന് പുലർച്ചെ സുഭാഷ് പിടിയിലായത്. ഇയാളിൽ നിന്ന് 33.8 ഗ്രാം മെത്താഫിറ്റമിനും ലഹരി കടത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മുതുകോരമലയിൽ കുടുങ്ങി യുവാക്കൾ; മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ രക്ഷപ്പെടുത്തി
https://www.youtube.com/watch?v=Ko18SgceYX8