Asianet News MalayalamAsianet News Malayalam

മാലിന്യ കൂമ്പാരത്തില്‍ മൂന്നര പവന്‍റെ താലിമാല; തിരഞ്ഞ് പിടിച്ച് തിരിച്ചുകൊടുത്ത് തൊഴിലാളികള്‍

പഞ്ചായത്തിന്‍റെ മാലിന്യ ബിന്നിലേക്ക് വീട്ടിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുമ്പോഴാണ്, ആ കവറിലേക്ക് പുറനാട്ടുകര സ്വദേശി ബിജി  രാജേഷിന്‍റെ മൂന്നരപവന്‍ മാലയും പെട്ടത്.

Panchayath sanitation workers finds 3 Pavan gold chain in waste returns it to owner
Author
Trissur, First Published Dec 30, 2021, 6:56 AM IST

പേരമംഗലം: മാലിന്യക്കവറില്‍ കുടുങ്ങിയ വീട്ടമ്മയുടെ മൂന്നരപവന്‍ താലിമാല (Gold Chain) കണ്ടെത്തി തിരിച്ചുകൊടുത്ത് ശുചീകരണ തൊഴിലാളികള്‍. അടാട്ട് പഞ്ചായത്തിലെ മാലിന്യ പ്ലാന്‍റിലെ തൊഴിലാളികളാണ് (Panchayath sanitation workers) താലിമാല തിരഞ്ഞ് പിടിച്ച് തിരിച്ചുനല്‍കി മാതൃകയായത്. പഞ്ചായത്തിന്‍റെ മാലിന്യ ബിന്നിലേക്ക് വീട്ടിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുമ്പോഴാണ്, ആ കവറിലേക്ക് പുറനാട്ടുകര സ്വദേശി ബിജി  രാജേഷിന്‍റെ മൂന്നരപവന്‍ മാലയും പെട്ടത്.

പുറാനാട്ടുകര 12ാം വാര്‍ഡിലെ മാലിന്യ പ്ലാന്‍റിലെത്തിയ ബിജി തന്‍റെ മാല മാലിന്യത്തില്‍ പെട്ടതായി തൊഴിലാളികളോട് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് കവറുകള്‍ വേര്‍തിരിച്ച് തൊഴിലാളികള്‍ മാലയ്ക്കായി തിരയുകയും അത് കണ്ടെത്തി ബിജിക്ക് കൈമാറുകയായിരുന്നു. ആദ്യഘട്ടിത്തിലെ തിരിച്ചിലില്‍ മാല ലഭിക്കാത്തതിനാല്‍ വളരെ സൂക്ഷമമായി തൊഴിലാളികള്‍ വീണ്ടും തിരയുകയായിരുന്നു. തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് ശേഷം മാല കണ്ടെത്തിയത്. വിജി രാജേഷിന് വാര്‍ഡ് മെന്പര്‍ എബി ബിജീഷിന്റെ സാന്നിധ്യത്തില്‍ മാലിന്യ സംസ്കരണ പ്ലാന്‍റിലെ തൊഴിലാളികള്‍ മാല കൈമാറി.

Follow Us:
Download App:
  • android
  • ios