ഇന്ന് രാവിലെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായപ്പോഴാണ് കുട്ടി മുറിക്കകത്ത് കയറി വാതിലടച്ചത്. പിന്നീട് മുറിയിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു

കോട്ടയം പാമ്പാടിയിൽ 12 വയസ്സുകാരൻ തീകൊളുത്തി തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് എസ്.നായർ (12) ആണ് മരിച്ചത്. ശരത് - സുനിത ദമ്പതികളുടെ മകനാണ്. മാതാപിതാക്കളുടെ നിരന്തര വഴക്കിൽ കുട്ടി അസ്വസ്ഥനായിരുന്നു. ഇന്ന് രാവിലെയും മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടായി. അമ്മ വീട്ടിൽ പോകുന്നതിനെ കുറിച്ചായിരുന്നു തർക്കം. ഇതിൽ മാധവ് ഇടപെട്ടപ്പോൾ അച്ഛൻ വഴക്ക് പറഞ്ഞു. ആകെ വിഷമത്തിലായ മാധവ് വാഹനത്തിന്റെ ഉപയോഗത്തിന് വെച്ചിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മാധവ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred